jayakumar9

ശബരിമലയില്‍ നിന്നും ഇടനിലക്കാരെ അകറ്റിനിര്‍ത്തുമെന്ന്  നിയുക്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. പോറ്റിമാരെ തുരത്തും, തീര്‍ഥാടകരുടെ മനോവിഷമം പരിഹരിക്കുമെന്നും നിയുക്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. 

Also Read: ദൈവ നിയോഗം; ഭക്തര്‍ക്ക് സുഗമമായ തീര്‍ഥാടനം ഉറപ്പാക്കാന്‍ ശ്രമിക്കും: കെ.ജയകുമാര്‍


തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് സ്ഥാനം ദൈവ നിയോഗമെന്ന് നിയുക്ത പ്രസിഡന്‍റ് കെ.ജയകുമാര്‍ കഴി​ഞ്ഞ ദിവസം പറഞ്ഞു. ബോര്‍ഡ് പ്രവര്‍ത്തനം പ്രഫഷനലാക്കാന്‍ ശ്രമിക്കും. പ്രതിസന്ധി അവസരമെന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍. ഭക്തര്‍ക്ക് സുഗമമായ തീര്‍ഥാടനം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

മുൻ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാൻസിലറുമാണ് കെ .ജയകുമാർ . സർക്കാർ നിയോഗിച്ചാൽ എത്രയും വേഗം ചുമതല ഏറ്റെടുക്കുമെന്ന് കെ.ജയകുമാർ  പറഞ്ഞു. ശബരിമല സീസണ് മുന്‍ഗണന നല്‍കും. വിവാദങ്ങള്‍ക്കല്ല പ്രധാന്യം. സര്‍ക്കാരിന്റെ വിശ്വാസം കാക്കുമെന്നും ജയകുമാര്‍ മനോരമ ന്യൂസിനോടു പ്രതികരിച്ചു.

ENGLISH SUMMARY:

K Jayakumar is the newly appointed Travancore Devaswom Board President. He aims to eliminate middlemen and address pilgrims' concerns at Sabarimala.