പാലക്കാട് അട്ടപ്പാടിയിൽ നിർമാണം നിലച്ച വീടിന്റെ ഭിത്തി ഇടിഞ്ഞ് നാലും ഏഴും വയസുള്ള സഹോദരങ്ങൾക്ക് ദാരുണാന്ത്യം. മുക്കാലി കരുവാര ഊരിലെ ആദി, അജ്നേഷ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന 6 വയസുകാരിക്ക് ഗുരുതരമായി പരുക്കേറ്റു.
മാതാപിതാക്കൾ ഓടിയെത്തിയെങ്കിലും പുറത്തെടുക്കാൻ പാടുപെട്ടു. ഗതാഗത സൗകര്യമില്ലാത്തതിനാൽ ആദ്യം ബൈക്കിലും പിന്നീട് വനം വകുപ്പിന്റെ ജീപ്പിലുമായാണ് കുട്ടികളെ കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും ആദിയും അജ്നേഷും മരിച്ചിരുന്നു.
ENGLISH SUMMARY:
Attappadi accident resulted in the death of two young brothers after a house wall collapsed. The tragic incident occurred in Palakkad, leaving the community in mourning and prompting investigations into construction safety.