തിരുവനന്തപുരം മെഡിക്കൽ കോളജില്‍ മരിച്ച വേണുവിന്റെ മറ്റൊരു ശബ്ദസന്ദേശം കൂടി പുറത്ത്. വേണു ബന്ധുവിന് അയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ആരോഗ്യനിലയെ കുറിച്ച് ആശങ്ക അറിയിച്ചുള്ള സന്ദേശത്തില്‍ ഉത്തരവാദിത്തം ആശുപത്രി ഏൽക്കുമോയെന്നും കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടം അവർ നികത്തുമോയെന്നും വേണു ചോദിക്കുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലേത് ഇപ്പോഴും 1986ലെ അവസ്ഥ തന്നെയാണെന്ന് തുറന്നടിച്ച് ഡോ.ഹാരിസ്. ചികില്‍സ നിഷേധിക്കപ്പെട്ട് വേണു മരിച്ചത് നിര്‍ഭാഗ്യകരം, സാംസ്കാരിക കേരളത്തിന് ചേരാത്ത ഈ അവസ്ഥ മാറണമെന്നും ഡോ.ഹാരിസ്.
അതേസമയം, വേണു മരിച്ചെന്ന പരാതിയില്‍ രോഗിയുടെ ക്രിയാറ്റിന്‍ ലെവല്‍ കൂടുതലായിരുന്നതിനാല്‍ ആന്‍ജിയോഗ്രാം സാധ്യമായില്ലെന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്‍റെ വാദം പൊളിഞ്ഞു. അപകടകരമായ നിലയില്ലെന്ന് തെളിയിക്കുന്ന വേണുവിന്‍റെ പരിശോധനാ റിപ്പോര്‍ട്ട് മനോരമ ന്യൂസിനു ലഭിച്ചു. ബന്ധുവായ രാഷ്ടീയക്കാരന്‍റെ ശുപാര്‍ശയില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ പോയി കണ്ട് പറഞ്ഞിട്ടും ഗുണമുണ്ടായില്ലെന്നും വേണുവിന്‍റെ ഭാര്യ സിന്ധു ആരോപിച്ചു.