എറണാകുളം-ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ് ഇന്നുമുതൽ ട്രാക്കിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് വെർച്യുലായി ഫ്ലാഗ് ഓഫ് ചെയ്യും. ചെയർ കാറിന് 1095യും എക്സിക്യൂട്ടീവ് ചെയർ കാറിനു 2289മാണ് ടിക്കറ്റ് നിരക്ക്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിനിന്റെ ഉദ്ഘാടനയാത്ര. കഴിഞ്ഞദിവസം വിജയകരമായി ട്രയൽ റൺ പൂർത്തിയാക്കിയിരുന്നു. 

കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. പതിവ് സർവീസ് അടുത്ത ചൊവ്വാഴ്ച തുടങ്ങുമെന്നാണ് സൂചന. കെഎസ്ആർ ബംഗളൂരുവിൽ നിന്ന്  രാവിലെ 5.10ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്തെത്തും. 2.20ന് എറണാകുളത്തു നിന്ന് തിരിച്ച്  രാത്രി 11ന് ബംഗളൂരുവിലെത്തും. 8 മണിക്കൂർ 40 മിനിറ്റ് സർവീസ് സമയം. ബുധനാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല. എറണാകുളം- ബെംഗളുരു വന്ദേഭാരത് ഈ റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിൻ ആണ്. 

ENGLISH SUMMARY:

Ernakulam Bangalore Vande Bharat Express is set to begin its service. This train promises to be the fastest on this route, significantly reducing travel time.