രാഷ്ടീയ കേരളത്തിന് മുന്നില്‍ അതിപ്രധാനമായ പത്ത് ദിവസമാണ് മുന്നിലുള്ളത്. ആ പത്ത് ദിവസത്തിനുള്ളില്‍ ജനങ്ങള്‍ രണ്ട് ഘട്ടമായി പോളിങ് ബൂത്തിലേക്ക് പോകും വോട്ട് ചെയ്യും. കേരളം ആകാംക്ഷയോടെ കാത്തിരിക്കും. ജനവിധി നാടറിയും. പക്ഷെ വിഷയദാരിദ്രം ഇല്ലാത്ത ഒരു തിരഞ്ഞെടുപ്പു കാലം കൂടിയാണിത്. രാഷ്ടീയമായി, രാഷ്ട്രീയത്തിനപ്പുറത്ത്, വികസനം തുടങ്ങി അങ്ങനെ എല്ലാ വിഷയങ്ങളും ഇഴകീറി പരിശോധിച്ച് നാടുകളിലൂടെയാണ് കടന്നുപോകുന്നത്. എറണാകുളം ജില്ലയിലാണ് ഇന്ന് വോട്ടുകവല.