വേടന് മികച്ച ഗാനരചയിതാവിനുള്ള ചലച്ചിത്ര പുരസ്കാരം നല്‍കിയതില്‍ രൂക്ഷ വിമര്‍ശനവുമായി തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. വിയര്‍പ്പ് തുന്നിയ കുപ്പായം എന്ന വരികള്‍ ഉദാത്തമാണെങ്കിലും പരാതിക്കാരിയുടെ മുറിവില്‍നിന്ന് ഒഴുകുന്ന ചോരയില്‍ പുരസ്കാരം ഒരന്യായമാണ്. ഒരു വാഴ്ത്തുപാട്ടിനും ആ പാതകം മായ്ക്കാനാവില്ല. പീഡകരെ സംരക്ഷിക്കില്ലെന്ന് സിനിമ കോണ്‍ക്ലേവില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാഴായി. കോടതിയില്‍ പോയാല്‍ പോലും റദ്ദാക്കാനാവാത്ത തീരുമാനം ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തതിന് ഫിലിം ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണെന്നും ദീദി ഫെയ്സ്ബുക്കില്‍ കുറിച്ചു