ആലപ്പുഴ അരൂർ - തുറവൂർ ഉയരപാത നിർമാണ മേഖലയിൽ ട്രെയ്‌ലര്‍, കണ്ടെയ്നർ, ചരക്ക് ലോറികൾക്ക് നിരോധനം ഏർപ്പെടുത്തി. എറണാകുളം ഭാഗത്തു നിന്ന് വൈറ്റില, കുണ്ടന്നൂർ, കുമ്പളം വഴി വരുന്ന ലോറികൾ അരൂർ ഭാഗത്തേക്ക് കടക്കാൻ പാടില്ല. സംസ്ഥാനപാതയിൽ തോപ്പുംപടി ഭാഗത്തുനിന്ന് വരുന്ന ചരക്ക് ലോറികളും അരൂർ ഭാഗത്തേക്ക് പ്രവേശിക്കുന്നതിന് നിരോധനമുണ്ട്. ഇന്ന് രാത്രി മുതലാണ് നിരോധനം. അരൂർ ജംക്ഷനിലെ രൂക്ഷമായ ഗതാഗത തടസം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നിരോധനം. തോപ്പുംപടി, കുമ്പളം ഭാഗത്ത് നിന്നുള്ള വലിയ വാഹനങ്ങൾ ഒരേ സമയം അരൂർ ഭാഗത്തേക്ക് എത്തുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.