വടകരയിലെ ഭിന്നശേഷിക്കാർക്കായി നടത്തിയ വാഹന വിതരണത്തിൽ ഷാഫി പറമ്പിൽ എംപി നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. നല്‍കുന്ന സ്കൂട്ടറില്‍ എംപി ബോര്‍ഡ് വയ്ക്കേണ്ടെന്നാണ് വാഹനം സ്വീകരിക്കാനെത്തിയ ആളോട് ഷാഫി പറയുന്നത്. പ്രസ്താവനയെ അനുകൂലിച്ചും എംപിയെ എത്തിര്‍ത്തും നിരവധിപേരാണ് രംഗത്തെത്തിയത്.
‘നമ്പര്‍ പ്ലേറ്റ് മാത്രം മതി.. ഇത്(എംപി ബോർഡ്) വണ്ടിയില്‍ വെച്ചിട്ട് ഓടേണ്ട. ഉദ്യോഗസ്ഥര്‍ അവരുടെ നടപടിക്രമത്തിന്‍റെ ഭാഗമായി വെച്ചതാണ് ബോര്‍ഡ്. ഇന്നുതന്നെ ഊരിവെച്ചോളു... ഇത് നിങ്ങളുടെ വണ്ടിയാണ്.’ ഷാഫി പറമ്പില്‍ എംപി പറഞ്ഞു. എംപി നടത്തിയ പ്രസ്താവനയെ അനുകൂലിച്ച് ഒട്ടേറെ പേര്‍ രംഗത്തെത്തി.
അതേസമയം ഷാഫി പറമ്പില്‍ എംപിയെ എതിര്‍ത്തുകൊണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ പരാമര്‍ശങ്ങളുണ്ട്. സിപിഎം സൈബര്‍ കേന്ദ്രങ്ങള്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ‘പാവങ്ങളെ ഇങ്ങനെ ചൂഷണം ചെയ്യണോ? ബോർഡിൽ ഷാഫിക്കാന്‍റെ ഒരു പടം കൂടി വച്ചാൽ പൊളിച്ചേനെ.... പിന്നെ വലിയ ഭൂരിപക്ഷത്തിൽ ജയിച്ച അങ്ങേക്ക് എന്തും ആകാല്ലോ.’ തുടങ്ങിയവയായിരുന്നു വിമര്‍ശനങ്ങള്‍.