തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് മിൽമ പാല്‍ വില കൂടും. കർഷകരുടെ ക്ഷേമം കണക്കിലെടുത്ത് മിൽമ ആവശ്യപ്പെട്ടാൽ നേരിയ വർധനയ്ക്ക് സർക്കാരിന് എതിർപ്പില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി തിരുവനന്തപുരത്ത് പറഞ്ഞു. വിലവർധന
അങ്ങനെ പാലിലൂടെയും മലയാളിയുടെ പോക്കറ്റ് കാലിയാവും. പല ഘട്ടങ്ങളിൽ പറഞ്ഞ് കേട്ട മിൽമ പാൽവില വർധന വൈകാതെ നടപ്പാക്കും. തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയാകും വരെ നിരക്കുയരില്ലെന്ന് മലയാളിയെ ആശ്വസിപ്പിച്ച് മന്ത്രി ജെ.ചിഞ്ചുറാണി.
നിരക്ക് വർധന സംബന്ധിച്ച് മൂന്ന് മിൽമ യൂണിയനുകളും വ്യത്യസ്ത ശുപാർശയാണ് കൈമാറിയിരുന്നത്. ഇതേത്തുടർന്ന് വർധന പഠിക്കാൻ മിൽമ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. സമിതിയുടെ റിപ്പോർട്ട് പ്രകാരം ലീറ്ററിന് 6 രൂപവരെ കൂട്ടാം. വില കൂട്ടാൻ മന്ത്രി തന്നെ പച്ചക്കൊടി കാണിച്ച സാഹചര്യത്തിൽ മിൽമ വൈകാതെ ശുപാർശ സമർപ്പിക്കും. മന്ത്രിസഭയിൽ അജണ്ടയാക്കി നിരക്ക് വർധനയ്ക്ക് സർക്കാർ അനുമതി നൽകും. കുടുംബ ബജറ്റിൽ എത്ര രൂപയുടെ നിയന്ത്രണം വേണ്ടി വരുമെന്ന് മാത്രമാണ് ഇനി അറിയേണ്ടത്.