കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന് സ്ഥിരീകരിച്ചു കൊണ്ടുള്ള നഗരസഭ അസിസ്റ്റന്റ് സെക്രട്ടറിയുടെ കത്ത് മനോരമ ന്യൂസിന്. വോട്ട് വ്യാപകമായി മാറ്റിയതിന്റെ നോട്ടീസോ രേഖകളോ ഓഫിസിൽ ഇല്ലെന്നും, നിയമപരമായല്ല വോട്ടുകൾ മാറ്റിയതെന്നും സ്ഥിരീകരിക്കുന്നതാണ് കത്ത്. വോട്ട് ക്രമക്കേടിന് പിന്നിൽ എൽ ഡി എഫാണെന്ന് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ നൂർജഹാൻ മനോരമ ന്യൂസിനോട് പറഞ്ഞു.
37 വാർഡുകളിൽ വോട്ട് മാറ്റിയതിന്റെയോ ചേർത്തതതിന്റെയോ രേഖകളില്ലെന്ന നിർണായക കണ്ടെത്തലാണ് നഗരസഭ ചെയർമാന് അസിസ്റ്റന്റ് സെക്രട്ടറി നൽകിയ കത്തിലുള്ളത്. ഫോം 5,13,14 എന്നിവ നൽകിയ രേഖകളും വോട്ടർമാരെ മാറ്റിയതിന്റെ നോട്ടിസ് നൽകിയ രേഖകളും നഗരസഭയിൽ ഇല്ല. അസിസ്റ്റന്റ് സെക്രട്ടറിയുടെ കണ്ടെത്തൽ ഓഫീസിൽ നേരിട്ടെത്തി പരിശോധ നടത്തിഎൽഎസ് ജി ഡി ഡെപ്യൂട്ടി ഡയറക്ടറും ശരിവച്ചു.
തദ്ദേശ വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപണത്തിന് പിന്നാലെ കൊടുവള്ളി നഗരസഭ സെക്രട്ടറി ജി.എസ്. മനോജിനെ മാറ്റണമെന്നാവശ്യപ്പെട്ട് തർദേശ വകുപ്പ് സെക്രട്ടറി സെക്രട്ടറിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. വോട്ടർ പട്ടിക ക്രമക്കേട് പരാതിയിൽ ഉടൻ നടപടി എടുക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചിട്ടും സെക്രട്ടറി ഓഫിസിൽ എത്തിയിരുന്നില്ല. ഇതേ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. രണ്ടാഴ്ചയായി മനോജ് എവിടയാണെന്ന് അറിയില്ല.