Untitled design - 1

പത്തനംതിട്ടയിൽ ഒന്നരവയസുകാരൻ കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മരിച്ചു. പത്തനംതിട്ട തൃക്കുന്നമുരുപ്പ് സതീ ഭവനത്തിൽ സാജന്റെയും സോഫിയുടെയും ഏക മകൻ സായിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിക്കായിരുന്നു സംഭവം. 

സായിയുടെ വായിൽ കപ്പലണ്ടി പോയതറിയാതെ അമ്മ മുലപ്പാലൂട്ടുകയായിരുന്നു. കുഞ്ഞ് കരഞ്ഞതോടെ പെട്ടെന്ന് ചെന്നീർക്കരയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.

കുട്ടിയുടെ ആരോ​ഗ്യനില മോശമായതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും  രക്ഷിക്കാനായില്ല. പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങിയതായി മനസിലായത്. സംസ്കാരം കഴിഞ്ഞു.

ENGLISH SUMMARY:

Infant death occurred in Pathanamthitta after choking on a peanut. The one-and-a-half-year-old tragically passed away despite efforts to rush him to the hospital.