pinarayi-vijayn-satheesan-02

സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. നിയമസഭയിലായിരുന്നു പ്രഖ്യാപനം. കേരളം പുതുയുഗപ്പിറവിയിലെന്ന് മുഖ്യമന്ത്രി. ചരിത്ര പ്രധാനമായ കാര്യമായത് കൊണ്ടാണ് നിയമസഭയില്‍ പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പെന്ന് പറയുന്നത് സ്വന്തം ശീലം കൊണ്ടാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു

നിയമസഭ സമ്മേളനം ബഹിഷ്കരിച്ച് പ്രതിപക്ഷം. അതിദരിദ്രരില്ലെന്ന അവകാശവാദം ശുദ്ധതട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പച്ചനുണകളുടെ സമാഹാരമെന്നും സഭാസമ്മേളനം സര്‍ക്കാര്‍ പ്ര‌ഹസനമാക്കിയെന്നും വി.ഡി.സതീശന്‍ പറഞ്ഞു. സഭ ബഹിഷ്കരിച്ച പ്രതിപക്ഷം  നിയമസഭാ കവാടത്തില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു.

പ്രതിപക്ഷനേതാവിന് മറുപടിയുമായി മുഖ്യമന്ത്രി. തട്ടിപ്പെന്ന് പറയുന്നത് സ്വന്തം ശീലം കൊണ്ടാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. നടപ്പാക്കാവുന്ന കാര്യങ്ങളേ പ്രഖ്യാപിക്കൂവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

വൈകിട്ട് മൂന്ന് മണിക്ക് മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ എന്നിവര്‍ പങ്കെടുക്കുന്ന വിപുലമായ ചടങ്ങിലും മുഖ്യമന്ത്രി അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനം നടത്തും. അതേസമയം അതിദരിദ്രരെ എങ്ങിനെകണ്ടെത്തി?  അഞ്ചരലക്ഷത്തോളംപേര്‍ സൗജന്യ റേഷന്‍ വാങ്ങുന്ന സംസ്ഥാനത്ത് 64006 അതി ദരിദ്രരെ ഉള്ളൂ എന്നാരു പറഞ്ഞു? എന്നീ കാതലായ ചോദ്യങ്ങളുമായി  ഡോ.ആര്‍.വി.ജി മേനോന്‍, ഡോ.എം.എ.ഉമ്മന്‍, ഡോ. ജെ.ദേവിക, ഡോ.കെ.പി.കണ്ണന്‍ തുടങ്ങി 25 സാമ്പത്തിക–സാമൂഹിക ശാസ്ത്ര വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. ‌‌അവരോടൊപ്പം ചേര്‍ന്ന് പ്രതിപക്ഷവും വിമര്‍ശനം ഉയര്‍ത്തിക്കഴിഞ്ഞു.

 പരിഹാരവും വിമര്‍ശനവുമായി മന്ത്രി എം.ബി രാജേഷും  മറുപടി പറഞ്ഞതോടെ അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനം ചര്‍ച്ചയായിക്കഴിഞ്ഞു. അഞ്ചരലക്ഷം അതിദരിദ്രരുള്ള സംസ്ഥാനത്ത് 64006 പേര്‍മാത്രമാണ് അതിദരിദ്രരെന്ന് എങ്ങിനെ തീരുമാനിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. അതോടൊപ്പം ദാരിദ്ര്യത്തെ തിരഞ്ഞെടുപ്പ് കാപ്സ്യൂള്‍ ആക്കാമോ എന്ന ചോദ്യവും ഉയരുന്നു. 

ENGLISH SUMMARY:

Chief Minister Pinarayi Vijayan announced in the Legislative Assembly that Kerala is now free from extreme poverty, calling it a historic milestone. Opposition leader V.D. Satheesan dismissed the claim as a fraud, while economists like Dr. R.V.G. Menon and Dr. K.P. Kannan questioned how the figures were determined. The debate continues ahead of a major event featuring Mammootty, Mohanlal, and Kamal Haasan.