തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ വിജയത്തിൽ പ്രതിപക്ഷ നേതാവിനെ അഭിനന്ദിച്ച് നടി റിനി ആൻ ജോർജ്. വിഡി സതീശനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇത് എന്റെ നേതാവിന്റെ വിജയം, അചഞ്ചലമായ നിലപാടിന്‍റെ വിജയം എന്നാണ് റിനി ഫേസ്‌ബുക്കിൽ കുറിച്ചത്.
റിനിയുടെ ഒരഭിമുഖത്തിലെ വെളിപ്പെടുത്തലുകളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിരോധത്തിലാക്കിയത്. ഇതേ തുടര്‍ന്നാണ് രാഹുലിനെതിരായ ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവന്നതും, പീഡനത്തിനരയായ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതും.
പറവൂര്‍ സ്വദേശിനിയായ റിനി പ്രതിപക്ഷനേതാവുമായി നേരത്തേയുള്ള സൗഹൃദം ഫയ്സ്ബുക്കില്‍ തന്നെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല രാഹുലിനെതിരായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടന്ന വാദവും അവര്‍ തള്ളിയിരുന്നു.
റിനിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
'ഇത് എന്റെ നേതാവിന്റെ വിജയം... അചഞ്ചലമായ നിലപാടിൻ്റെ വിജയം...
അപമാനിച്ചവർക്കുള്ള ശക്തമായ മറുപടി...
ഒരേ ഒരു രാജ...
V D Satheesan
Congratulations Team UDF'