kuttanad

കുട്ടനാട്ടിൽ കൊയ്ത്ത് സജീവമായതോടെ സംഭരണത്തിൽ പ്രതിസന്ധി. കൊയ്ത്ത് പൂർത്തിയായ പാടങ്ങളിലൊന്നും സംഭരണം നടന്നിട്ടില്ല. കൊയ്തിട്ട് 15 ദിവസമായിട്ടും നെല്ല് പാടവരമ്പത്തും റോഡരികിലും കൂട്ടിയിട്ട് സംഭരിക്കാനെത്തുന്ന മില്ലുകാരെ കാത്തിരിക്കുകയാണ് കർഷകർ

ആലപ്പുഴ പള്ളാത്തുരുത്തിയിലെ വള്ളുവൻകാട് പാടശേഖരമാണിത്. കൊയ്ത്ത് കഴിഞ്ഞിട്ട് 10 ദിവസമായി ഇതുവരെയും നെല്ല്  സംഭരണം നടന്നില്ല.  കടം വാങ്ങിയും സ്വർണം പണയം വച്ചുമൊക്കെ കൃഷിയിറക്കിയതാണ് കർഷകർ. കൃഷിയിലൂടെ ജീവിതം മുന്നോട്ടു കൊണ്ടു പോകാമെന്ന പ്രതീക്ഷ പോലും ഇവർ ഉപേക്ഷിച്ചു.

ഇവിടെ മാത്രമല്ല പുന്നപ്രയിലെ പൂന്തുരം അടക്കം നിരവധി പാടശേഖരങ്ങളിൽ കൊയ്ത്ത് കഴിയാറായി. കൊയ്ത നെല്ല് പാടത്ത് തന്നെ കിടക്കുന്നു.  കനത്ത മഴ ഭീഷണി നിലനിൽക്കുന്നതിനാൽ നെല്ല് നശിക്കുമെന്ന ആ ശങ്കയിലാണ് കർഷകർ. സംഭരിക്കാനെത്തിയ മില്ലുകൾ ക്വിൻ്റലിന് 14 കിലോ കിഴിവാണ് ആവശ്യപ്പെടുന്നത്. മില്ലുകാർ ന്യായീകരിക്കാനാവാത്ത പിടിവാശി കാണിക്കുന്നതായി കൃഷിമന്ത്രി പി.പ്രസാദ് നെൽകൃഷി തുടങ്ങുന്ന സമയം സർക്കാരിനറിയാം. എന്നാൽ കൊയ്ത്ത് കാലമാവുമ്പോഴാണ് എപ്പോഴും ചർച്ച. ഇതാണ് സംഭരണത്തിലെ പ്രതിസന്ധിക്ക് പ്രധാന കാരണം

ENGLISH SUMMARY:

Paddy procurement crisis is impacting farmers in Kuttanad due to delays in storage after harvesting. Farmers face potential losses as harvested paddy remains uncollected, threatened by impending rains.