പിഎം ശ്രീ പദ്ധതിയില്‍ നിപാട് കടുപ്പിച്ച് സി.പി.ഐ. മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കില്ല. പിഎം ശ്രീ പദ്ധതിയില്‍ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഐ തീരുമാനിച്ചു.പ്രശ്ന പരിഹാരത്തിന് നേരിട്ടിറങ്ങിയ മുഖ്യമന്ത്രി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ സി.പി.ഐ മന്ത്രിമാരുമായും ചര്‍ച്ച നടത്തി.
ബിനോയ് വിശ്വവുമായുള്ള ചര്‍ച്ച ഒരു മണിക്കൂര്‍ നീണ്ടു. തുടര്‍ന്നാണ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങി. മുഖ്യമന്ത്രി വയലാറിലേക്കു പുറപ്പെട്ടു. ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് പുറത്തേക്കു പോയപ്പോള്‍ മന്ത്രിമാരുടെ മുഖത്ത് പിരിമുറുക്കം പ്രകടമായിരുന്നു.
അതേസമയം, പി.എം.ശ്രീ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ആറ് തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് വാനിന് നേരെ പ്രവർത്തകരുടെ ഭാഗത്ത് നിന്നും കല്ലേറുണ്ടായി. AISF ഉൾപ്പെടെയുള്ള ഇടത് വിദ്യാർഥി സംഘടനകളുമായി യോജിച്ചുള്ള സമരത്തിന് തയാറെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. പി.എം ശ്രീയുടെ കരാർ പതിപ്പും കത്തിച്ചു.