സെമസ്റ്റർ ഫീസ് അടക്കാൻ നിവൃത്തിയില്ലാതെ പഠനം ഉപേക്ഷിച്ച് തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ ബിരുദ വിദ്യാർഥി അർജുൻ.15,000 രൂപയായിരുന്ന സെമസ്റ്റർ ഫീസ് 50,000 ആക്കിയതാണ് ടി സി വാങ്ങാൻ കാരണം.സിസ്റ്റത്തിൽ വിശ്വാസമില്ലെന്നും , കഴിവിൽ വിശ്വാസമുണ്ടെന്നും അർജുൻ മനോരമ ന്യൂസിനോട് പറഞ്ഞു.
താമരശേരിയിലെ കാർഷിക കുടുംബത്തിൽ നിന്ന് കൃഷിയെ സ്നേഹിച്ചാണ് ബി എസ് സി അഗ്രികൾച്ചറിന് തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിൽ ബിരുദ പഠനത്തിന് അർജുൻ ചേർന്നത്. ക്ലാസ് തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് പഠനം നിർത്തി, ടി സി വാങ്ങി. നിസഹായ അർജുൻ പറയും
ഉന്നത വിദ്യാഭ്യാസത്തിൽ കേരളം മേനി നടിക്കുമ്പോഴാണ് ഒരു വിദ്യാർഥിയുടെ ഭാവിയിൽ കരിനിഴൽ വീഴുന്നതെന്ന് ഓർക്കണം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എത്രയോ കുട്ടികൾ സ്വന്തം കഴിവ് മാത്രം കൊണ്ട് ഭാവി സുരക്ഷിതമാക്കാൻ വിദ്യ തേടുമ്പോഴാണ് , സാമ്പത്തികമായി അവരെ തളർത്തുന്ന ഈ ഫീസ് വർധനവ്. കഴിഞ്ഞ അധ്യായന വർഷത്തെ അപേക്ഷിച്ച്
490 ശതമാനം വരെയാണ് പല വിധ ഫീസുകളുടെ വർധനവ്