തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ വാർഡിലെ മുഴുവൻ വോട്ടർമാരെയുമായി ഒരു വിനോദയാത്ര. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നാടായ ഊരകം കാരാത്തോട് വാർഡിൽ നിന്നാണ് ഗ്രാമപഞ്ചായത്തംഗം അബു താഹിർ ഊട്ടിയിലേക്കും വയനാട്ടിലേക്കും യാത്ര പുറപ്പെട്ടത്. പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് ചെയ്തു.