ശബരിമല സ്വർണകൊള്ളയിൽ നിർണായക നീക്കവുമായി എസ്.ഐ. ടി. ബെള്ളാരിയിലെ റോദ്ദം ജ്വല്ലറിയിൽ ഉണ്ണികൃഷ്‌ണൻ പോറ്റി വിൽപ്പന നടത്തിയ സ്വർണം വീണ്ടെടുത്തു. ഇന്നലെ വൈകീട്ട് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അന്വേഷണസംഘം ബെല്ലാരിയിലെത്തിയാണ് കണ്ടെടുത്തത്. നാണയ രൂപത്തിലാണ് വീണ്ടെടുത്ത സ്വർണമെന്നാണ് വിവരം. അതേ സമയം പോറ്റിയുടെ ബെംഗളുരുവിലെ ഫ്ലാറ്റിൽ തെളിവെടുപ്പ് തുടരുകയാണ്.
ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളികൾ നാഗേഷ് എന്നയാൾ വഴി ഹൈദരാബാദിൽ എത്തിച്ചു സ്വർണം വേർതിരിച്ചെടുത്തു. ഇതിൽ 476 ഗ്രാം ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറി ഉടമ ഗോവർദ്ധനു വിറ്റെന്ന് പോറ്റി മൊഴി നൽകിയിരുന്നു. ചോദ്യം ചെയ്യലിൽ ഗോവർദ്ദനും ഇക്കാര്യം സമ്മതിച്ചു. തുടർന്നാണ് എസ്.ഐ.ടി. സ്വർണം കണ്ടെടുക്കാൻ ബെല്ലാരിയിൽ എത്തിയത്. അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ ദേവസ്വം മന്ത്രി. സ്വർണ്ണകൊള്ളക്കാരെ കൽതുറങ്കിൽ അടക്കുമെന്നും പ്രതികരിച്ചു.
മുൻപ് ഉണ്ണികൃഷ്ണൻ പോറ്റി പൂജാരിയായിരുന്ന ശ്രീരാമപുര അയ്യപ്പ ക്ഷേത്രത്തിലേക്കാണ് സംഘം നേരെയെ ത്തിയത്. ഉടനെ സമീപത്തുള്ള കോത്താരി മാൻഷൻ എന്ന പാർപ്പിട സമുച്ചയത്തിലേക്ക് പോയി. നാലാം നിലയിലെ പോറ്റിയുടെ ഫ്ലാറ്റിൽ തെളിവെടുപ്പ് തുടങ്ങി.പോറ്റിയെ എവിടേക്ക് കൊണ്ടുവന്നില്ല. അന്വേഷണ സംഘം എത്തുമ്പോൾ പോറ്റിയുടെ ഭാര്യ യും മകനുമാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്.
ഇനി ഹൈദരാബാദിൽ സ്വർണം വേർ തിരിച്ചെടുത്ത സ്ഥലത്തും സ്വർണം പൂശൽ നടന്ന ചെന്നൈ സ്മാർട് ക്രീയേഷനിലുമെത്തിച്ചു തെളിവെടുപ്പ് പൂർത്തിയാക്കാനുണ്ട്. അതേസമയം,ആറന്മുളയിലെ ദേവസ്വം ബോർഡ് സ്ട്രോങ്ങ് റൂമിൽ അമ്മിക്കസ് ക്യൂറി ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.