ഫാ.ആന്റ ണി കാട്ടിപ്പറമ്പിൽ കൊച്ചി രൂപതയുടെ പുതിയ ബിഷപ്പ്. ലിയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിലാണ് കൊച്ചി രൂപതയുടെ പുതിയ ബിഷപ്പിനെ പ്രഖ്യാപിച്ചത്. തുടർന്ന് ഫോർട്ടു കൊച്ചി ബിഷപ്പ് ഹൗസിലെ ചാപ്പലിൽ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രഖ്യാപനം നടത്തി.
കുമ്പളം സെൻ്റ് ജോസഫ് പള്ളി വികാരിയും കൊച്ചി രൂപതാ കോടതിയുടെ ജുഡീഷ്യൽ വികാറുമാണ് ഫാ.ആൻ്റണി കാട്ടിപ്പറമ്പിൽ. 19 മാസത്തെ കാത്തിരിപ്പിന് ശേഷമാണ് കൊച്ചി രൂപതയിൽ ബിഷപ്പിനെ പ്രഖ്യാപിക്കുന്നത്. ദൈവനിയോഗത്തിന് നന്ദി പറഞ്ഞ് നിയുക്ത ബിഷപ്.
മുൻ മെത്രാൻ ഡോ. ജോസഫ് കരിയിൽ കഴിഞ്ഞ വർഷം വിരമിച്ചതിനെ തുടർന്ന് കൊച്ചി രൂപത അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിൻ കീഴിലായിരുന്നു. ബിഷപ്പ് നിയമനം നീണ്ടുപോയതിനെ തുടർന്ന് ആലപ്പുഴ രൂപത മെത്രാൻ ബിഷപ്പ് ജയിംസ് റാഫേൽ ആനാപറമ്പിലിനെ മാർപാപ്പ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയായരുന്നു. ഒടുവിൽ നീണ്ട ഇടവേളക്ക് വിരാമമിട്ട് കൊച്ചി രൂപതക്ക് പുതിയ ബിഷപ് എത്തുന്നു.