tourist-marayoor

മറയൂരിലെത്തിയ വിനോദയാത്രാസംഘത്തെ ജീപ്പ് ഡ്രൈവര്‍മാര്‍ ആക്രമിച്ചു. 10 പേര്‍ക്ക് പരുക്കേറ്റു. പയസ് നഗറില്‍ വച്ച് ജീപ്പ് തുടര്‍ച്ചയായി ഹോണടിച്ചത് ചോദ്യം ചെയ്തതില്‍ കുപിതരായാണ് ആക്രമണം. വിനോദസഞ്ചാരികളെത്തിയ ബസിന്‍റെ ചില്ലുകള്‍ ,ജീപ്പ് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് അടിച്ച് തകര്‍ത്തു.  പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹോൺ അടിച്ചത് സംബന്ധിച്ചുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 'ഹോൺ മുഴക്കിയതിനെ തുടർന്ന് വിദ്യാർത്ഥികളുമായി തർക്കം ഉണ്ടാകുന്നു, അതിനെ തുടർന്ന് പ്രകോപിതരായ ജീപ്പ് ഡ്രൈവർമാർ  ബസ്സിന്റെ ഗ്ലാസുകൾ അടിച്ചു തകർക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തിരുനല്‍വേലിയില്‍  നിന്നെത്തിയ 45 കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ബസിന് നേരെയാണ് ആക്രമണമുണ്ടായത്.

ENGLISH SUMMARY:

A group of tourists visiting Marayoor were attacked by local jeep drivers, resulting in injuries to 10 people. The incident occurred at Pius Nagar when the jeep drivers became enraged after the tourists questioned them for repeatedly blowing their vehicle's horn. The attack escalated, with the jeep drivers collectively smashing the windows of the bus carrying the touri