രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തെ വിമര്‍ശിച്ച് വാട്സാപ്പ് സ്റ്റാറ്റസിട്ട ആലത്തൂര്‍ ഡിവൈഎസ്പി ആർ. മനോജ് കുമാറിനോട് വിശദീകരണം തേടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി അജിത് കുമാർ അറിയിച്ചു.
രാഷ്ട്രപതി എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി എല്ലാ ആചാരങ്ങളും ലംഘിച്ചു, ഇതിന് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും കൂട്ടുനിന്നു' എന്നായിരുന്നു ഡിവൈഎസ്പിയുടെ സ്റ്റാറ്റസിലെ പ്രധാന ആരോപണം. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർ പതിനെട്ടാം പടി ചവിട്ടിയെന്നും ഹൈക്കോടതി വിധികൾ ലംഘിക്കപ്പെട്ടെന്നും സ്റ്റാറ്റസിൽ പറയുന്നു.
സംഭവം വിവാദമായതോടെ, ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് തേടുകയും ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഷൊർണൂരിൽ നിന്ന് അടുത്തിടെ സ്ഥലംമാറി ആലത്തൂരിൽ ചുമതലയേൽക്കുന്നതിന് മുന്‍പാണ് ഡിവൈഎസ്പി വിവാദ സ്റ്റാറ്റസ് പോസ്റ്റ് ചെയ്തത്.