പത്തനംതിട്ട റാന്നിയിൽ ജല അതോറിറ്റി ശരിയായി മൂടാത്ത കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയുടെ പല്ലുകൾ പോയി. ചെറുകുളഞ്ഞി  സ്വദേശി അനൂപ സുകുമാരനാണ് പരുക്കേറ്റത്. അപകടത്തിൽ മുൻവശത്തെ നാലു പല്ലുകൾ അടർന്നു പോയി. പത്തനംതിട്ട റാന്നി കോളജ് റോഡിലായിരുന്നു അപകടം. രാവിലെ ജോലി സ്ഥലത്തേക്ക് പോയപ്പോഴാണ് കുഴിയിൽ വീണത്. 

പുതിയ റോഡ് നിർമ്മാണത്തിന്റെ ഭാഗമായിട്ടാണ് പൈപ്പ് മാറ്റിയിടൽ ജോലികൾ നടക്കുന്നത്. പണികഴിഞ്ഞെങ്കിലും തട്ടിക്കൂട്ട് കുഴിയടയ്ക്കൽ ആണ് നടന്നത്. സാരമായി പരുക്കേറ്റ അനൂപ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം വിവാദമായതോടെ ജല അതോറിറ്റി കുഴി മൂടാൻ എത്തി. മണ്ണുമാന്തി എത്തിച്ച് മണ്ണും മെറ്റലും നിറച്ചാണ് കുഴിമൂടിയത്.

ENGLISH SUMMARY: