സംസ്ഥാനത്ത് ഇന്ന് തീവ്രമഴ മുന്നറിയിപ്പ് . ഇടുക്കി , പാലക്കാട് മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതിശക്തമായ മഴക്കും ഒറ്റപ്പെട്ട തീവ്രമഴക്കും സാധ്യതയുണ്ട്. ഏഴുജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും നാലു ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് , വയനാട് ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്.
അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഈ ജില്ലകളില്‍ ജാഗ്രതപാലിക്കണം. തിരുവനന്തപുരം കൊല്ലം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഉള്ള ന്യൂനമര്‍ദ്ദങ്ങള്‍ ഇന്ന് കൂടുതല്‍ തീവ്രത കൈവരിച്ചേക്കും. ഇതിന്‍റെ സ്വാധീനത്തില്‍ ശനിയാഴ്ചവരെ കേരളത്തില്‍ പരക്കെ മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
റെഡ് അലര്‍ട്ടിനെത്തുടര്‍ന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. ഇടുക്കിയുടെ മലയോരമേഖലയില്‍ രാത്രിയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഖനനപ്രവര്‍ത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികള്‍ നിര്‍ത്തിവയ്ക്കണം. മേഖലയില്‍ സാഹസിക, ജലവിനോദങ്ങളും നിരോധിച്ചു.