രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനം നാളെ. രാഷ്ട്രപതി ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തി രാജ്ഭവനിൽ തങ്ങും. നാളെ രാവിലെ 9.25 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ നിലയ്ക്കലേക്ക് പുറപ്പെടും. അവിടെനിന്ന് 11.00 ന് റോഡ് മാർഗം പമ്പയിലെത്തും. 11.50 ന് പമ്പയിൽ നിന്ന് ദേവസ്വം ബോർഡിന്റെ 'ഗൂർഖ' എമർജൻസി വാഹനത്തിൽ സന്നിധാനത്തെത്തും.
11.50 മുതൽ 12.20 വരെയാണ് ദർശനം. വൈകിട്ട് 4.20ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് മടങ്ങും. രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. തീർത്ഥാടകർക്കും മാധ്യമപ്രവർത്തകർക്കും അടക്കം ഇന്നും നാളെയും സന്നിധാനത്തും പമ്പയിലും നിയന്ത്രണമുണ്ട്. രാഷ്ട്രപതിക്കായി പമ്പയിൽ പ്രത്യേക സ്നാനഘട്ടം തയ്യാറാക്കിയിട്ടുണ്ട്.