TOPICS COVERED

പാലക്കാട് കണ്ണാടി സ്കൂളിലെ വിദ്യാര്‍ഥിയായ അര്‍ജുന്റെ ആത്മഹത്യയില്‍  അധ്യാപകര്‍ക്കെതിരെ കൂടുതല്‍ ആരോപണവുമായി കുടുംബം. അര്‍ജുനെ ഒരു വര്‍ഷം മുന്‍പും ടീച്ചര്‍ മര്‍ദിച്ചെന്ന് പിതാവ് ആരോപിച്ചു. മുറിവേറ്റതിന്റെ തെളിവുകള്‍ കുടുംബം പുറത്തുവിട്ടു. 

ക്ലാസില്‍ നിരന്തരം മാനസിക പീഡനം നേരിട്ടെന്നും സഹപാഠികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കുടുംബം ആരോപിക്കുന്നു. കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്നും അര്‍ജുന്റെ പിതാവ് ആവശ്യപ്പെട്ടു.