പിഎം ശ്രീ പദ്ധതിയില്‍ സിപിഐയുടെ വിയോജിപ്പ് തള്ളാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനം. സിപിഎം നേതൃത്വത്തിന്‍റെയും മുഖ്യമന്ത്രിയുടെയും അനുമതിയോടെയുമാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്. കരാര്‍ ഒപ്പിട്ട് അര്‍ഹതപ്പെട്ട ഫണ്ട് നേടിയെടുക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാഭ്യസ വകുപ്പ് വൃത്തങ്ങള്‍. മന്ത്രിസഭയില്‍ സിപിഐ വിയോജിച്ചാലും വഴങ്ങേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. സ്വന്തം വകുപ്പില്‍ തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവയ്ക്കുന്നതിലെ സിപിഐ എതിര്‍പ്പ് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. സിപിഐയുടെ എതിര്‍പ്പില്‍ തെറ്റില്ലെന്നും ആശങ്ക സ്വാഭാവികമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. കേരളത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാണ് പദ്ധതിയില്‍ ചേരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.