കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന്താഴേക്കു ചാടിയ രണ്ടാമത്തെ പെൺകുട്ടിയും മരിച്ചു. അടൂര്‍ സ്വദേശിയായ പതിനാലുകാരി ശിവര്‍ണയാണ് മരിച്ചത്. അടൂർ പെരിങ്ങനാട് സ്വദേശിനി മീനു വെള്ളിയാഴ്ച തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ശിവർണ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മരുതിമലയില്‍ അപകടകരമായ സ്ഥലത്ത് ഇറങ്ങിയ കുട്ടികൾ താഴേക്ക് വീഴുകയായിരുന്നു.
വെള്ളിയാഴ്ചയാണ് മരുതിമലയിൽ നിന്ന് രണ്ട് പെൺകുട്ടികളും താഴേക്ക് ചാടിയത്. അടൂർ സ്വദേശികളായ ഇരുവരും ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളാണ്. വെള്ളിയാഴ്ച വൈകിട്ട് 6.30 യോടയായിരുന്നു സംഭവം. വെളിയം ഗ്രാമപഞ്ചായത്തിൽ 300 ഓളം ഏക്കർ സ്ഥലത്ത് ഭൂനിരപ്പിൽ നിന്നും ആയിരത്തോളം അടി ഉയരത്തിൽ സിഥിതിചെയ്യുന്ന പാറക്കൂട്ടങ്ങളോടുകൂടിയ മലനിരപ്പാണ് മുട്ടറ മരുതിമല.