കൊല്ലം കൊട്ടിയം മൈലക്കാടിനു സമീപം നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത ഇടിയുന്നതിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് മനോരമ ന്യൂസ് പുറത്തുവിട്ടത്. ഇന്നലെയായിരുന്നു ദേശീയപാത ഇടിഞ്ഞു താഴ്ന്നു പാര്‍ശ്വഭിത്തി സര്‍വീസ് റോഡിലേക്ക് ചരിഞ്ഞത്. സ്കൂള്‍ ബസടക്കം നാലു വാഹനങ്ങള്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
Also Read: കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; ഒഴിവായത് വന്‍ദുരന്തം
വൈകിട്ട് 3.55 ന്30 മീറ്ററോളം നീളത്തിലാണ് ദേശീയപാതയുടെ പാര്‍ശ്വ ഭിത്തി ഇടിഞ്ഞത്. മുപ്പത്തിരണ്ട് കുട്ടികളുണ്ടായിരുന്ന സ്കൂള്‍ ബസ് കടന്നുപോകുമ്പോഴായിരുന്നു അപകടം. ഇതുള്‍പ്പെടെ നാലു വാഹനങ്ങള്‍ കുടുങ്ങി. കുട്ടികളെയും മറ്റു വാഹനങ്ങളിലുണ്ടായിരുന്നവരേയും പരുക്കില്ലാതെ രക്ഷപ്പെടുത്തി. സര്‍വീസ് റോഡ് വിണ്ടു കീറി അഗാധ ഗര്‍ത്തം രൂപപ്പെട്ടു. അപകടസ്ഥലത്ത് അഞ്ചാള്‍ പൊക്കത്തിലണ് റോഡ് കടന്നുപോകുന്നത്.മണ്ണിട്ടുയര്‍ത്തി നിര്‍മാണം നടക്കുന്നതിനാല്‍ സര്‍വീസ് റോഡുകള്‍ വഴിയാണ് ഗതാഗതം. റോഡ് തകര്‍ന്നിട്ടും രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് കൊല്ലം ജില്ലാ കലക്ടര്‍ പോലും സ്ഥലത്തെത്തിയത്. അതിലും വൈകിയെത്തിയ എന്‍.എച്ച്. എ.ഐ റീജണല്‍ ഡയറക്ടര്‍ റോഡ് ഇടിഞ്ഞു താണ സ്ഥലത്തു നിന്നു നിര്‍മാണ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ചു
നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അപാകതയാണ് കാരണമെന്നു എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുടെ പ്രതികരണം. യുവജനസംഘടനകളുടെ പ്രതിഷേധവും ഉണ്ടായി