school-meet

കേരള സ്കൂള്‍ ഒളിംപിക്സിന് ദീപശിഖ തെളിയാന്‍ ഇനി ഒരു നാള്‍ മാത്രം. ചാംപ്യന്‍മാര്‍ക്കുള്ള ചീഫ് മിനിസ്റ്റര്‍ ട്രോഫിയുടെ പര്യടനം തിരുവനന്തപുരത്ത് എത്തി. ദീപശിഖ പ്രയാണം ഇന്ന് തലസ്ഥാന ജില്ലയില്‍ പ്രവേശിക്കും. കായിക താരങ്ങള്‍ വൈകിട്ടോടെ എത്തിത്തുടങ്ങും. കാസര്‍കോഡ് നിന്നുള്ള സംഘത്തെ റെയില്‍വേ സ്റ്റേഷനില്‍ വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്വീകരിക്കും. മേളയുടെ ആവേശം ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ തീം സോങ് പുറത്തിറങ്ങി. 

വിദ്യാര്‍ഥികള്‍ തന്നെ വരികളെഴുതി, സംഗീതം നല്‍കി, ആലപിച്ച് പുറത്തിറക്കിയ തീം സോങ് സംസ്ഥാന സ്കൂള്‍ ഒളിംപിക്സിന്‍റെ ഊര്‍ജവും ആവശേവും ഒപ്പം മേളയുടെ സന്ദേശവും പ്രകടിപ്പിക്കുന്ന കലാ ആവിഷ്കാരമാണ്. കാസര്‍കോഡ് നിന്ന് ആരംഭിച്ച ചീഫ് മിനിസ്റ്റര്‍ ട്രോഫി പര്യടനം ഇന്നലെ തിരുവനന്തപുരത്ത് പ്രവേശിച്ചു. ഇതോടെ കായിക മേളയുടെ ആവേശത്തിലേക്ക് ആതിഥേയ ജില്ല കടന്നു. ജില്ലയില്‍ വിവിധ ഇടങ്ങളിലെ പര്യടനത്തിന് ശേഷം നാളെ വൈകിട്ടോടെ ഉദ്ഘാടന വേദിയിലെത്തും.

മേളക്ക് തിരികൊളുത്താനുള്ള ദീപശിഖയും ഇന്ന് തലസ്ഥാനത്ത് എത്തും. രാത്രി 9.15ന് ഏറനാട് എക്സ്പ്രസില്‍ തിരുവനന്തപുരത്ത് എത്തുന്ന കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് കായിക മന്ത്രി വി ശിവന്‍കുട്ടി സ്വീകരണം നല്‍കും. മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ മന്ത്രി വിലയിരുത്തി. ഇവിടെ പണിയുന്ന താല്‍ക്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയം 12 ഇനങ്ങള്‍ക്ക് വേദിയാകും. നാളെ വൈകിട്ട് നാല് മണിക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. മറ്റന്നാള്‍ മുതലാണ് മത്സരങ്ങള്‍ക്ക് തുടക്കമാവുക. 

ENGLISH SUMMARY:

Kerala School Olympics is set to begin with the arrival of the torch in Thiruvananthapuram. The Chief Minister's Trophy tour has reached its destination, and the city is ready to host the event