വി.എസ്. അച്യുതാനന്ദന്റെ സഹോദരി ആലപ്പുഴ പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി അന്തരിച്ചു. 95 വയസായിരുന്നു. സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി കിടപ്പിലായിരുന്ന ആഴിക്കുട്ടി ഇന്ന് പുലർച്ചെയാണ് മരിച്ചത്.
വി.എസ് ജനിച്ച പുന്നപ്ര പറവൂരിലെ വെന്തലത്തറ വീട്ടിൽ ഇപ്പോൾ താമസിക്കുന്നത് ആഴിക്കുട്ടി ആണ്. വി എസ് പിന്നീട് പറവൂരിലെ വേലിക്കകത്ത് വീട്ടിലേക്ക് മാറുകയായിരുന്നു. അണ്ണൻ എന്നാണ് വി എസിനെ ആഴിക്കുട്ടി വിളിച്ചിരുന്നത്. ആലപ്പുഴ പറവൂരിലെ വീട്ടിൽ എത്തുമ്പോഴെല്ലാം വി എസ് സഹോദദരിയെ കാണാനെത്തുമായിരുന്നു.
ഓണത്തിന് കുടുംബാംഗങ്ങളോടൊപ്പം ആലപ്പുഴയിൽ വരുമ്പോൾ ഓണക്കോടി സമ്മാനിക്കാനും എത്തും. വി എസിന്‍റെ മരണശേഷം മകൻ അരുൺ കുമാറും ആലപ്പുഴയിൽ എത്തുമ്പോൾ ആഴിക്കുട്ടിയെ കാണാൻ എത്തുമായിരുന്നു.