മന്ത്രി മുഹമ്മദ് റിയാസിന്റെ സന്ദർശനത്തെ തുടർന്ന് പഞ്ചായത്തംഗത്തെയുൾപ്പെടെ കരുതൽ തടങ്കലിലാക്കി പൊലീസ്. പ്രതിഷേധ സാധ്യത മുന്നിൽക്കണ്ടാണ് കുട്ടമ്പുഴ പഞ്ചയത്തംഗം എൽദോസ് ബേബിയേയും കോണ്‍ഗ്രസ് പ്രവർത്തകരായ മറ്റ് മൂന്നുപേരെയും കുട്ടമ്പുഴ പൊലീസ് കരുതൽ തടങ്കലിലാക്കിയത്. വടാട്ടുപാറയിൽ റോഡ് ഉദ്ഘാടനത്തിനെത്തിയതാണ് മന്ത്രി.