സംസ്ഥാനത്ത് പെരുമഴ വരുന്നു. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ യെലോ അലർട്ടും നല്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ മഴയ്ക്കൊപ്പം കനത്ത മിന്നലുമുണ്ടാകും.
അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ചക്രവാതചുഴി നിലനിൽക്കുന്നു. ഞായറാഴ്ചയോടെ ഇത് കേരള കർണാടക തീരത്തിനു സമീപം ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ 18 വരെ മത്സ്യ ബന്ധനം വിലക്കി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 17 ന് രാത്രി പതിനൊന്നര വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. ഇനിയുള്ള അഞ്ച് ദിവസം മഴ കനക്കും.
ENGLISH SUMMARY:
Kerala Rain Alert: Heavy rainfall is expected in Kerala, with orange alerts issued for Kottayam and Idukki districts. Residents are advised to take necessary precautions as the monsoon intensifies over the next five days.