കാസർകോട് ജീവനൊടുക്കാൻ ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയുമായി ആശുപത്രിയിലേക്ക് കുതിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ പടിമരുതിലാണ് അപകടമുണ്ടായത്. തൂങ്ങി മരിക്കാൻ ശ്രമിച്ച ബേത്തൂർപാറ സ്വദേശി മഹിമയുമായി ആശുപത്രിയിലേക്ക് പോയപ്പോഴാണ് അപകടമുണ്ടായത്. യുവതിയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യാ കാരണം വ്യക്തമല്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മഹിമയ്ക്ക് ജീവനുണ്ടായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ യുവതിയുടെ അമ്മയ്ക്കും സഹോദരനും നിസ്സാര പരുക്കേറ്റിട്ടുണ്ട്.