ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ പുലർച്ചെ പുറപ്പെടും. ബഹ്റൈൻ, ഒമാൻ ,ഖത്തർ, യുഎഇ കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കാണ് സന്ദർശനം . സൗദി സന്ദർശനത്തിന് ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല. ഗൾഫ് യാത്രയെപ്പറ്റി അധികം വിട്ടു പറയാതിരുന്ന മുഖ്യമന്ത്രി ഡൽഹിയിൽ പോകുന്നതുപോലെ ഉള്ളൂ എന്ന് മാത്രമായിരുന്നു പ്രതികരിച്ചത്.
നാളെ പുലർച്ചെ തിരുവനന്തപുരത്ത് നിന്നും ബഹറിലേക്ക് പോകുന്ന മുഖ്യമന്ത്രി മലയാളി സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കും. ബഹ്റൈനിലെ പ്രവാസി സമ്മേളനമാണ് പതിനാറാം തീയതി ആദ്യ പരിപാടി. അവിടെനിന്നും സൗദിയിലേക്ക് റോഡ് മാർഗ്ഗം പോകാനാണ് ലക്ഷ്യമില്ലെങ്കിലും ഇതുവരെയും അനുമതി ലഭിക്കാത്തതിനാൽ പതിനാറിന് തിരിച്ച് കൊച്ചിയിലെത്തും . 24ആം തീയതി ഒമാനിലേക്കും മുപ്പതിന് ഖത്തറിലേക്ക് നവംബർ ഏഴിന് കുവൈറ്റിലേക്ക് ആണ് അടുത്ത സന്ദർശനങ്ങൾ . നവംബർ എട്ടിന് യുഎഇ സന്ദർശിക്കും. വിവിധ ഘട്ടങ്ങളിലായി ഡിസംബർ 1 വരെ നീണ്ടു നിൽക്കുന്ന സന്ദർശനത്തെ പറ്റി കൂടുതൽ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ഡൽഹിയിൽ പോകുന്നത് പോലെയേ ഒള്ളൂ ഗൾഫിലേക്ക് പോകുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മലയാളി മിഷൻ അടക്കം പ്രമുഖ സംഘടനകളുടെ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതലും പരിപാടികൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പലസ്തീൻ അനുകൂല നിലപാടുള്ള സംഘടനയാണ് സൗദിയിലെ പരിപാടികളുടെ സംഘാടകർ എന്നാണ് വിവരം. പലസ്തീൻ ഇസ്രയേൽ സമാധാന ചർച്ച യാഥാർത്ഥ്യമായിരിക്കെ രാജ്യത്തെ ഒരു മുഖ്യമന്ത്രി പലസ്തീൻ അനുകൂല പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ അവ്യക്തത യാകാം സൗദി അനുമതിക്ക് ഇനിയും അനുമതി ലഭിക്കാത്തതിന്റെ കാരണം എന്നാണ് സൂചന. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റൻറ് വി എം സുനീഷിനുമാണ് ഔദ്യോഗിക യാത്രാനുമതി ഉള്ളത്