SFIO അന്വേഷണത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ അപ്പീലുമായി മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ. അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി 2024ഫെബ്രുവരി 16നു സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
ഒരു സേവനവും നൽകാതെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഡയറക്ടർ ആയിട്ടുള്ള എക്സാലോജിക് കമ്പനി സ്വകാര്യ കരിമണൽ സംസ്കരണ കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയതിനെ തുടർന്നാണ് കേന്ദ്ര കമ്പനികാര്യ മന്ത്രലയത്തിന്റെ കീഴിലുള്ള ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസി കേസ് എടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെ വീണ വിജയൻ കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചു. എന്നാൽ അന്വേഷണം തടയാൻ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ചു കോടതി ഹർജി 2014 ഫെബ്രുവരി 16നു തള്ളി.
ഈ വിധി ചോദ്യം ചെയ്താണ് വീണ വിജയനും കമ്പനിയും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരിക്കുന്നത്. കമ്പനി നിയമത്തിലെ 201 വകുപ്പ് പ്രകാരമുള്ള അന്വേഷണം നിലനിൽക്കേ അതേ നിയമത്തിലെ 212 വകുപ്പ് അനുസരിച്ചുള്ള മറ്റൊരു അന്വേഷണത്തിന് ഉത്തരവിടാൻ കഴിയിലെന്നാണ് ഹർജിയിലെ വാദം. വിശദമായി വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് വിഭു ബക്രൂവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. അതേ സമയം ഹർജി തീർപ്പാക്കുന്നത് വരെ അറസ്റ്റ് പോലു കടുത്ത നടപടികൾ തടയണമെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. ഹർജി ഡിസംബർ 3നു വീണ്ടും പരിഗണിക്കും. സിംഗിൾ ബെഞ്ച് വിധി വന്നു ഒരു വർഷവും 8മാസവും പിന്നിടുന്ന സമയത്ത് ഉത്തരവ് ചോദ്യം ചെയ്തു വീണ വീണ്ടും കോടതിയെ സമീപിച്ചത് ഏറെ നിർണായകമാണ്. കേസിനു ശേഷം എസ് എഫ് ഐ ഒ യുടെ ഭാഗത്ത് നിന്നും തുടർ നടപടികൾ ഉണ്ടായിരുന്നില്ല.