തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ മൂന്നര വയസ്സുകാരിയും മുത്തശ്ശിയും കൊല്ലപ്പെട്ടു. വാൽപ്പാറ ഊമയാണ്ടിമുടക്ക് വാട്ടർഫാൾ എസ്റ്റേറ്റിലെ അസ്‌ല, ഹേമശ്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ 3.30നായിരുന്നു ആക്രമണം. കാട്ടാന വീടിന്റെ വാതിൽ തകർത്തതോടെ ഹേമശ്രീയെ കൈയിലെടുത്തു ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ആക്രമണം.
വാതിൽ തുറന്ന ഉടൻ ആന ആക്രമിച്ചു. അസ്‌ലയെ തള്ളി വീഴ്ത്തിയ ശേഷം താഴെ വീണ ഹേമശ്രീയെ ചവിട്ടുകയായിരുന്നു. ഹേമശ്രീയുടെ പിതാവ് മാരിമുത്തുവും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നു. ഇവർ പുറത്തിറങാത്തതിനാൽ അപകടത്തിൽ പെട്ടില്ല. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എല്ലാ ദിവസവും കാട്ടാനയെത്തി പരാക്രമം ഉണ്ടാക്കുന്നതോടെ കടുത്ത ആശങ്കയിലാണ് നാട്ടുകാർ