ഷാഫി പറമ്പിൽ എംപിയെ മര്‍ദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്. വിഷയത്തിൽ പേരാമ്പ്രയിൽ ഇടത് മുന്നണി രാഷ്ട്രീയ വിശദീകരണ യോഗം നടത്തും. പേരാമ്പ്രയിൽ ഇന്നലെ നടന്ന യുഡിഎഫ് പ്രതിഷേധ സംഗമത്തിൽ പങ്കെടുത്ത മൂന്നുറിലേറെ പേർക്കെതിരെ പോലീസ് കേസെടുത്തു.

ഷാഫി പറമ്പിൽ എം പി യെ മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ പ്രാദേശിക തലത്തിൽ തുടർ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്നാണ് കോൺഗ്രസിന്റെ മുന്നറിയിപ്പ്. പൊലീസിനെ ഉപയോഗിച്ച് സിപിഎം നടത്തിയ നരനായാട്ടാണ് ഉണ്ടായതെന്ന് അടൂർ പ്രകാശ് ആവർത്തിച്ചു.

പേരാമ്പ്രയിലെ പൊലീസ് നടപടി രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് ഇടതു മുന്നണിയുടെ തീരുമാനം പേരാമ്പ്രയിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തും. നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ പൊലീസ് കൈകാര്യം ചെയ്യുമെന്ന് മന്ത്രി വി.ശിവൻകുട്ടി ഇന്നലെ UDF പ്രതിഷേധ സംഗമത്തിൽ പങ്കെടുത്ത മൂന്നു റിലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിനെതിരെ പ്രകോപനപരമായ മുദ്രവാക്യം വിളിച്ചെന്നും അന്യായമായി കൂട്ടംകൂടിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

ENGLISH SUMMARY:

Shafi Parambil MP is the main subject of controversy following alleged police brutality during a UDF protest in Perambra. The incident has sparked political tensions, leading to Congress demands for action against the police and the LDF announcing a political explanation meeting in response.