sabarimala-gold-theft
  • കട്ടിളപ്പടിയിലെ സ്വര്‍ണക്കൊളളയില്‍ ദേവസ്വം ബോര്‍ഡ് എട്ടാം പ്രതി
  • പ്രതിയായത് എ.പത്മകുമാര്‍ പ്രസിഡ‍ന്റായ ഭരണസമിതി
  • അംഗങ്ങളുടെ പേരെടുത്ത് പറയുന്നില്ല

ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളും പ്രതികള്‍. എ.പത്മകുമാര്‍ അധ്യക്ഷനായിരുന്ന ദേവസ്വം ബോര്‍ഡ് എട്ടാംപ്രതി. കട്ടിളപ്പടിയിലെ സ്വര്‍ണക്കൊളളയിലാണ് പ്രതി ചേര്‍ത്തത്. അംഗങ്ങളുടെ പേരെടുത്ത് പറയുന്നില്ല .   ഉണ്ണികൃഷ്ണന്‍പോറ്റിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി കല്‍‍പേഷ്, മൂന്നാം പ്രതി ദേവസ്വം കമ്മിഷണറും, നാലാം  പ്രതി തിരുവാഭരണം കമ്മിഷണറുമാണ്. എക്സിക്യൂട്ടീവ് ഓഫിസര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ അസിസ്റ്റന്‍ എന്‍ജിനീയര്‍ എന്നിവരും പ്രതിപട്ടികയിലുണ്ട്.  അന്വേഷണത്തിന്റെ എസ്.ഐ.ടി സംഘം ചെന്നൈയിലെ  സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ പരിശോധന തുടങ്ങി.

അതേസമയം, കട്ടിളപ്പടി സ്വര്‍ണക്കൊള്ളയില്‍ മറുപടി പറയേണ്ടവരെല്ലാം പറയേണ്ടി വരുമെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍. ദേവസ്വംബോര്‍ഡിനെ പ്രതിയാക്കി കേസ് എടുത്തിനിെന കുറിച്ച് അറിയില്ല. അങ്ങനൊരു എഫ്ഐആര്‍ ഉള്ളതായി അറിയില്ല. വ്യവസ്ഥാപിതമായല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്നും വീഴ്ചയുണ്ടോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും എ. പത്മകുമാര്‍. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തന്നെ ആക്രമിച്ച് കീഴ്പ്പെടുത്തന്‍ തീരുമാനിച്ചിരിക്കുകയാണെന്നും  തന്റെ ഭരണകാലത്താണ് കുഴപ്പമെങ്കില്‍ ഏറ്റെടുക്കാന്‍ തയാറാണെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചു. ECIR റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകും. കള്ളപ്പണംവെളുപ്പിക്കലടക്കം നടന്നുവെന്ന നിഗമനത്തിലാണ് ഇഡി. ക്രൈംബ്രാഞ്ച് കേസിന്‍റെ ചുവടുപിടിച്ചാകും അന്വേഷണം.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി ശിവന്‍കുട്ടി. തെറ്റ്ചെയ്തവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ല. പാര്‍ട്ടിക്കാരനെന്നോ അല്ലെന്നോ ഉള്ളത് വിഷയമല്ലെന്നും ശിവന്‍കുട്ടി

ENGLISH SUMMARY:

In the Sabarimala gold heist case, members of the 2019 Devaswom Board have also been named as accused. The Board chaired by A. Padmakumar has been listed as the eighth accused in the Kattillappadi gold theft. While individual member names have not been revealed, Unnikrishnan Potty is listed as the first accused, Kalpesh as the second, the Devaswom Commissioner as the third, and the Thiruvabharanam Commissioner as the fourth. The list also includes the Executive Officer, Administrative Officer, and Assistant Engineer. The SIT team has begun inspection at Smart Creations in Chennai as part of the probe.