ഡിവൈഎഫ്ഐ നേതാക്കൾ ക്രൂരമായി മർദ്ദിച്ച പാലക്കാട് വാണിയംകുളത്തെ മുൻ ഡി.വൈ.എഫ്.ഐ നേതാവ് വിനേഷിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. തലയ്ക്ക് ഗുരുതര പരുക്കുള്ള വിനേഷ് വെന്റിലേറ്ററിലാണ്. വിനേഷിനെ ആക്രമിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയല്ലെന്ന് പ്രതികളുടെ മൊഴി. വിനേഷ് നിരന്തരം ഫേസ്ബുക്കിലൂടെ പ്രകോപിപ്പിച്ചു.
ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണം. ആക്രമിക്കാന്‍ ആയുധങ്ങള്‍ കയ്യില്‍ കരുതിയില്ലെന്നും മൊഴി. കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റംഗം ഹാരിസ്, കൂനത്തറ മേഖല കമ്മിറ്റി ഭാരവാഹികളായ സുർജിത്, കിരൺ എന്നിവരെ ഇന്നും വിശദമായി ചോദ്യം ചെയ്യും . പ്രധാന പ്രതിയായ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി രാകേഷിനും മറ്റു രണ്ടു പ്രതികൾക്കുമായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇവർ ഒളിവിൽ പോയെന്നാണ് വിവരം.
വാണിയംകുളത്ത് യുവാവിനെ ആക്രമിച്ചതില്‍ ഡിവൈഎഫ്ഐ നേതാക്കളെ തള്ളി സിപിഎം. പ്രതികളായ നേതാക്കള്‍ക്കെതിരെ സംഘടന നടപടിയുണ്ടാകുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.അജയകുമാര്‍.അക്രമം കടന്നകൈ ആയി. ഗുരുതര പരുക്കേറ്റ മുന്‍ ഡിവൈഎഫ്ഐ അംഗം വിനേഷിന് മികച്ച ചികില്‍സ നല്‍കുമെന്നും അജയകുമാര്‍.