ഭൂട്ടാൻ വാഹനകള്ളക്കടത്തില്‍ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചുമത്താൻ ഇഡി. ഫെമ ചട്ടലംഘനങ്ങൾക്ക് പുറമെ കള്ളപ്പണം വെളുപ്പിക്കലടക്കം നടന്നതിന്റെ വ്യക്തമായ സൂചനകളും അന്വേഷണത്തിൽ കണ്ടെത്തി. ഉടൻ തന്നെ ഇസിഐആർ രജിസ്റ്റർ ചെയ്ത അന്വേഷണം ഊർജിതമാക്കാനാണ് നീക്കം.
കള്ളക്കടത്തിന് നേതൃത്വം നൽകിയ കോയമ്പത്തൂർ റാക്കറ്റിന്റെ കണ്ണികളിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കോയമ്പത്തൂർ ഷൈൻ മോട്ടോഴ്സ് ഉടമകളായ സാദിഖ് ബാഷ , ഇമ്രാൻ ഖാൻ എന്നിവരെ റെയ്ഡിനിടയിൽ ചോദ്യം ചെയ്തിരുന്നു. ഭൂട്ടാൻ മുൻ പട്ടാള ഓഫീസറുടെ സഹായത്തോടെ 16 വാഹനങ്ങൾ എത്തിച്ചെന്ന് ഇരുവരും സമ്മതിച്ചു. ഈ സാഹചര്യത്തിൽ കൂടിയാണ് പിഎംഎൽഎ വകുപ്പുകൾ കൂടി ചുമത്താനുള്ള തീരുമാനം.
ഇതോടെ കുറ്റകൃത്യത്തിൽ പങ്കാളികളായവരുടെ അറസ്റ്റ്, സ്വത്ത് കണ്ടുക്കെട്ടൽ അടക്കമുള്ള നടപടികൾ ഉണ്ടാകും.