ഓണം ബംപര്‍ ജേതാവ് ആലപ്പുഴ തുറവൂര്‍ സ്വദേശി ശരത് എസ് നായര്‍. 25 കോടിയുടെ ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കി. കൊച്ചി നെട്ടൂരില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. നെട്ടൂരില്‍ പെയിന്റ് കട ജീവനക്കാരനാണ് ശരത് .  നെട്ടൂരിലെ ലതീഷിന്റെ കടയില്‍ നിന്നാണ് ടിക്കറ്റെടുത്തത്. 

Also Read: കട തുടങ്ങിയിട്ട് ഒരു വര്‍ഷം; ആദ്യം ഒരുകോടി, ഇന്ന് 25 കോടി; നെട്ടൂരിന്‍റെ ഭാഗ്യം

നെട്ടൂരില്‍ വിറ്റ TH 577825 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ഏജന്‍റ് എം.ടി ലതീഷ് വിറ്റ ടിക്കറ്റിന്റെ അവകാശി ആദ്യ രണ്ടു ദിവസം കാണാമറത്തായിരുന്നു. ഭാഗ്യാന്വേഷികൾ പ്രതീക്ഷിച്ചത് പോലെ ഭാഗ്യദേവത കടാക്ഷിച്ചത് പാലക്കാടിനെ. പക്ഷേ ചെറിയൊരു ട്വിസ്റ്റ്. ടിക്കറ്റ് വിറ്റത് എറണാകുളം ജില്ലയിൽ. ഭഗവതി ലോട്ടറി ഏജന്‍സി പാലക്കാട്ടുനിന്ന് വാങ്ങി കൊച്ചി വൈറ്റിലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 

രണ്ടാംസമ്മാനം : TG 307775, TD 779299, TB 659893, TH 464700, TH 784272, TL 160572, TL 701213, TL 600657, TG 801966, TG 733332, TJ 385619

മൂന്നാംസമ്മാനം : TA-195990, TB-802404, TC-355990, TD-235591, TE-701373, TG-239257, TH-262549, TJ-768855, TK-530224, TL-270725, TA-774395, TB-283210, TC-815065, TD-501955, TE-605483, TG-848477, TH-668650, TJ-259992, TK-482295, TL-669171

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി 5 ലക്ഷം വീതം 10 പരമ്പരകൾക്കും നൽകും. അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 10 പരമ്പരകൾക്കും ലഭിക്കും.തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണു വിറ്റുപോയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്; 14.07 ലക്ഷം ടിക്കറ്റുകൾ. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തായിരുന്ന തിരുവനന്തപുരത്തെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി, വിൽപനയിൽ തൃശൂർ രണ്ടാമതെത്തി. വിറ്റത് 9.37 ലക്ഷം ടിക്കറ്റുകൾ. തിരുവനന്തപുരത്ത് 8.75 ടിക്കറ്റുകളും വിറ്റു.

ENGLISH SUMMARY:

Onam Bumper winner Sarath S Nair from Thuravoor, Alappuzha, has claimed the 25 crore lottery prize. He purchased the winning ticket from a paint shop in Nettur, Kochi.