nagul

TOPICS COVERED

ആര്‍. ഇളങ്കോ തൃശൂര്‍ സിറ്റി പൊലീസിന്‍റെ പടിയിറങ്ങി. നകുല്‍ രാജേന്ദ്ര ദേശ്മുഖ് പുതിയ കമ്മിഷണറായി ചുമതലയേറ്റു. പൂരം നടത്തിപ്പുകാര്‍ ദേവസ്വങ്ങളാണെന്നും പൂരപ്രേമികളുടെ സുരക്ഷ മാത്രം പൊലീസ് നോക്കിയാല്‍ മതിയെന്ന് ആര്‍. ഇളങ്കോ. നിലവിലെ സിസ്റ്റം തൃശൂര്‍ പൂരത്തില്‍ തുടരുമെന്ന് നകുല്‍.  

പൂരം കലക്കല്‍ വിവാദങ്ങള്‍ക്കു ശേഷമായിരുന്നു ആര്‍. ഇളങ്കോ തൃശൂര്‍ സിറ്റി പൊലീസ് മേധാവിയായി വരുന്നത്. കുന്നംകുളം കസ്റ്റഡി മര്‍ദനം, വടക്കാഞ്ചേരി മുഖംമൂടി വിവാദം. നല്ലെങ്കരയിലെ ഗുണ്ടാ ആക്രമണം... ഇളങ്കോയുണ്ടായിരുന്ന ഒന്നേക്കാല്‍ വര്‍ഷം സംഭവ ബഹുലമായിരുന്നു. തൃശൂര്‍ പൂരം മികച്ച രീതിയില്‍ നടത്തി പൂരപ്രേമികളുടെ കയ്യടി പിടിച്ചുപറ്റിയ ശേഷമാണ് ഇളങ്കോ പടിയിറങ്ങുന്നത്. തമിഴ്നാട്ടുകരനായ ഈ ഉദ്യോഗസ്ഥന്‍ ഇനി പോകുന്നത് ഹൈദരബാദിലെ പൊലീസ് അക്കാദമിയില്‍ അധ്യാപകനായാണ്. തൃശൂരിലെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞോ?. ഈ ചോദ്യത്തിന് ഇളങ്കോ സ്റ്റൈല്‍ മറുപടി ഇങ്ങനെ.

മഹാരാഷ്ട്രക്കാരനാണ് നകുല്‍ രാജേന്ദ്ര ദേശ് മുഖ്. തിരുവനന്തപുരം ഡി.സി.പിയുടെ കസേരയില്‍ നിന്നാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറായി ഉത്തരവാദിത്വം ലഭിക്കുന്നത്. പൊലീസ് അക്കാദമിയുടെ പരിശീലന കാലയളവില്‍ പൂരം കാണാന്‍ വന്ന അനുഭവമുണ്ട് നകുലിന്. കൊള്ളപലിശയുടെ തിണ്ണമിടുക്കും ഗുണ്ടായിസവും പഴയകാലത്തെ അപേക്ഷിച്ച് തൃശൂരില്‍ കുറഞ്ഞു. മറ്റെവിടെയും പോലും വെല്ലുവിളി ലഹരിക്കടത്താണ്. 

ENGLISH SUMMARY:

R. Ilango, the outgoing Thrissur City Police Commissioner, has been succeeded by Nakul Rajendra Deshmukh. The transition marks a new chapter for the city's law enforcement, focusing on maintaining order and security, especially during significant events like Thrissur Pooram.