ഓണം ബംപര്‍ നറുക്കെടുപ്പിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പാലക്കാട്ടെ തമിഴ്‌നാട് അതിര്‍ത്തിയില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. ഭാഗ്യം തേടി തമിഴ്‌നാട്ടില്‍ നിന്നടക്കം ആളൊഴികയതോടെ ലക്ഷകണക്കിനു ടിക്കറ്റുകളാണ് സംസ്ഥാന അതിര്‍ത്തിയില്‍ നിന്നു മാത്രം വിറ്റു പോയത്. Also Read: ‘25 കോടിയില്‍ നിന്ന് ഞാന്‍ ഒരു രൂപപോലും ചെലവാക്കിയില്ല’; ബംപര്‍ ഭാഗ്യവാന്‍റെ തന്ത്രങ്ങള്‍ ഇങ്ങനെ...
പാലക്കാട് ജില്ലയില്‍ മാത്രം പതിനാലു ലക്ഷത്തിനു മുകളില്‍ ഓണ ബംപര്‍ ടിക്കറ്റുകളാണ് വിറ്റു പോയത്. ചെറുകിട കച്ചവടക്കാര്‍ക്ക് മുതല്‍ വലിയ ഏജന്‍റുമാര്‍ക്ക് വരെ ബേധപ്പെട്ട കച്ചവടം ലഭിച്ചു. പാലക്കാടു നിന്നു നല്ല ശതമാനം ടിക്കറ്റുകള്‍ വിറ്റു പോയത് അങ്ങ് തമിഴ്‌നാട്ടിലേക്കാണ്. കേരള ലോട്ടറി ബംപറിനും അല്ലാത്തതിനൊക്കെ തമിഴ്‌നാട്ടില്‍ വമ്പന്‍ കോളാണ്. വാളയാറിലെ കാഴ്‌ചയാണിത്
നൂറുകണക്കിനു കടകളുണ്ടിവിടെ. റോഡ് സൈഡിലിരുന്ന് വില്‍ക്കുന്നവര്‍ വേറെയും. രാവിലെ മുതല്‍ തുടങ്ങുന്ന തിരക്ക് അര്‍ധ രാത്രി വരെ നീളും. കൂട്ടത്തോടെ വാങ്ങി നാട്ടില്‍ ചില്ലറ കച്ചവടം നടത്തുന്നവരും കൂട്ടത്തിലുണ്ട് വാളയാറില്‍ മാത്രമല്ല ആനക്കട്ടി, ഗോവിന്ദാപുരം, ഗോപാലപുരം, മീനാക്ഷിപുരം തുടങ്ങി അതിര്‍ത്തി മേഖലകളിലും ഇതേ ആള്‍തിരക്കുണ്ട്. ബംപര്‍ നേട്ടത്തിനു നേരത്തെ തമിഴ്‌നാട്ടില്‍ നിന്നും പലരും അര്‍ഹരായിട്ടുണ്ട്. ഇക്കൊല്ലവും അങ്ങനെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചെത്തുന്നവരാണ് കൂടുതലും ബംപറെന്നാല്‍ പാലക്കാട് എന്ന പതിവു പല്ലവി ഈ തവണയും ആവര്‍ത്തിക്കുമെന്നാണ് അതിര്‍ത്തിയിലെ ഭാഗ്യപരീക്ഷണക്കാരുടെ വിശ്വാസം.