ദേശീയപാതകളില്‍ ക്യു ആര്‍ കോഡ് അടങ്ങിയ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ദേശീയ പാത അതോറിറ്റി. സുതാര്യത വര്‍ധിപ്പിക്കാനും യാത്രക്കാരുടെ സൗകര്യത്തിനുമാണ് പുതിയ പരിഷ്കാരം.
പാതയുടെ മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കുന്ന വിധത്തിലാണ് ക്യൂ ആര്‍ കോഡ് സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ദേശീയപാത നമ്പര്‍, പാതയുടെ ദൈര്‍ഖ്യം, നിര്‍മാണ– പരിപാലന കാലയളവ്, ഹൈവേ പട്രോളിങ് നമ്പര്‍, ടോള്‍ മാനേജര്‍, പ്രൊജക്റ്റ് മാനേജര്‍, എന്‍ജിനീയര്‍ എന്നിവരെ ബന്ധപ്പെടാനുള്ള നമ്പറുകള്‍ എന്നിവ ക്യൂ ആര്‍ കോഡ് വഴി ലഭ്യമാകും. സമീപത്തെ ആശുപത്രികള്‍, പെട്രോള്‍ പമ്പ്, ശുചിമുറികള്‍, പൊലീസ് സ്റ്റേഷന്‍ എന്നിവയുടെ വിവരങ്ങളും രേഖപ്പെടുത്തും. വാഹനങ്ങള്‍ നിര്‍ത്തുന്ന റസ്റ്ററന്‍റുകള്‍ ഉള്‍പ്പെടെയുള്ള വിശ്രമ കേന്ദ്രങ്ങള്‍, ടോള്‍പ്ലാസ, എന്നിവിടങ്ങളിലാവും ഇത്തരും ബോര്‍ഡുകള്‍ സ്ഥാപിക്കുക. യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം സുരക്ഷ പര്‍ധിപ്പിക്കാനും ക്യൂ ആര്‍ കോഡ് സൈന്‍ ബോര്‍ഡുകള്‍ സഹായിക്കും എന്നാണ് ദേശീയ പാത അഥോറിറ്റി വിലയിരുത്തുന്നത്