ആരാണ് ആ ഭാഗ്യവാൻ? കേരളം കാത്തിരിക്കുന്ന ആ ഭാഗ്യശാലിയെ നാളെയറിയാം. നറുക്കെടുപ്പ് സെപ്റ്റംബര്‍ 27 നാണ് നിശ്ചയിച്ചിരുന്നതെങ്കിലും അച്ചടിച്ച ടിക്കറ്റുകള്‍ വിറ്റുതീരാത്തിനാല്‍ നാളത്തേക്ക് നീട്ടുകയായിരുന്നു. നറുക്കെടുപ്പിന് തൊട്ടുമുന്‍പ് വരെ വില്‍പന തുടരും. ഒൻപത് സമ്മാനങ്ങളാണ് ആകെയുള്ളത്. 25 കോടി രൂപ ഒന്നാം സമ്മാനം ഒരാൾക്കും രണ്ടാം സമ്മാനം ഒരു കോടി രൂപ 20 പേർക്കും വിതരണം ചെയ്യും. 20 പേർക്ക് 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. Also Read: ‘25 കോടിയില്‍ നിന്ന് ഞാന്‍ ഒരു രൂപപോലും ചിലവാക്കിയില്ല’; ബംപര്‍ ഭാഗ്യവാന്‍റെ തന്ത്രങ്ങള്‍ ഇങ്ങനെ
25 കോടിയുടെ ഓണം ബംപർ അടിക്കുമ്പോൾ എത്ര രൂപയാണ് ഭാഗ്യവാന് ലഭിക്കുന്നത്? നികുതിയും കമ്മിഷനും കഴിഞ്ഞ് എത്ര കോടി മിച്ചമുണ്ടാകും? കണക്കുകൾ ഇങ്ങനെയാണ്: സമ്മാനാർഹമായ ടിക്കറ്റ് വിൽക്കുന്ന ഏജൻസിക്ക് കമ്മിഷൻ ഇനത്തിൽ രണ്ടരക്കോടി രൂപ ലഭിക്കും. കേന്ദ്രസർക്കാരിന് ആദായ നികുതിയിനത്തിൽ 6.75 കോടി രൂപയും നൽകണം. സമ്മാനത്തുകയിൽ നിന്ന് ഒരു രൂപ പോലും സംസ്ഥാന സർക്കാരിന് ലഭിക്കുകയില്ല എന്നതാണ് വസ്തുത. ബംപറടിച്ച ഭാഗ്യവാന് കൂട്ടിക്കിഴിക്കലുകൾക്കൊടുവിൽ കയ്യിൽ കിട്ടുന്നത് 15.75 കോടി രൂപയാണ്.
കേന്ദ്രത്തിന് ടിക്കറ്റൊന്നിന് ജിഎസ്ടി ഇനത്തിൽ മാത്രം 56 രൂപ ലഭിക്കും. 40.32 കോടി രൂപ ആകെ ജിഎസ്ടി ഇനത്തിൽ മാത്രം കേന്ദ്രസർക്കാരിലേക്ക് എത്തുമെന്നാണ് കണക്ക്. സമ്മാനങ്ങൾക്കുള്ള ആദായ നികുതിയായി ചുരുങ്ങിയത് 15 കോടി രൂപയും കിട്ടും. ഏകദേശം 55 കോടി രൂപ കേന്ദ്രസർക്കാരിന് മാത്രം ലഭിക്കും.