കുരുന്നുകള്‍ക്ക് അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം പകര്‍ന്ന് ഇന്ന് വിജയദശമി. പ്രമുഖ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും രാവിലെ മുതല്‍ എഴുത്തിനിരുത്തി തുടങ്ങി. തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, കോട്ടയം പനച്ചിക്കാട് ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, മലപ്പുറം തുഞ്ചന്‍ സ്മാരകം അടക്കമുള്ള കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ തിരക്കാണ്. മലയാള മനോരമ യൂണിറ്റുകളിലും എഴുത്തിനിരുത്തും. 

പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. മൂന്നുമണിക്ക് നടതുറന്ന് നാലുമണി മുതലാണ് കുരുന്നുകൾ ആദ്യക്ഷരം കുറിക്കുന്നത്. സരസ്വതി മണ്ഡപത്തിന് സമീപത്തായി ഉച്ചയ്ക്ക് 12.30 വരെയാണ് ചടങ്ങുകൾ. വിദ്യാരംഭ ചടങ്ങുകളിലും ഇന്നലെ നടന്ന രഥോത്സവത്തിലും ആയിരക്കണക്കിന് മലയാളികളാണ് പങ്കെടുക്കുന്നത്. വൈകിട്ട് വിജയോത്സവത്തോടെയാണ് കൊല്ലൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് സമാപനമാവുക. 

ENGLISH SUMMARY:

Vidyarambham marks the auspicious beginning of education for children. Celebrated on Vijayadashami, the ceremony is held in temples and cultural centers, initiating young ones into the world of knowledge.