Image Credit: Facebook/ K N Subramanya Adiga
കൊല്ലൂര്‍ മൂംകാംബിക ക്ഷേത്കത്തിലെത്തി എട്ടുകോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ സമര്‍പ്പിച്ച് സംഗീതസംവിധായകന്‍ ഇളയരാജ. ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തികളായ മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കുമായി വജ്രമുള്‍പ്പെടുന്ന സ്വര്‍ണ മുഖരൂപവും വാളുമാണ് സമര്‍പ്പിച്ചത്. വജ്രമടങ്ങിയ കിരീടങ്ങളും വീരഭദ്രസ്വാമിക്കായി സ്വര്‍ണത്തില്‍ പണിയിച്ച വാളും ഇതില്‍ ഉള്‍പ്പെടുന്നു.
ബുധനാഴ്ച രാവിലെയാണ് ഇളയരാജ കൊല്ലൂരിലെത്തിയത്. മകനും സംഗീതസംവിധായകനുമായ കാര്‍ത്തിക് രാജയും ഇളയരാജയ്ക്ക് ഒപ്പമുണ്ടായിരുന്നു. ക്ഷേത്രദര്‍ശനം നടത്തിയശേഷം അര്‍ച്ചകന്‍ സുബ്രഹ്‌മണ്യ അഡിഗയുടെ സാന്നിധ്യത്തില്‍ ആഭരണം സമര്‍പ്പിക്കുകയായിരുന്നു. അര്‍ച്ചകന്‍ സുബ്രഹ്‌മണ്യ അഡിഗ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ആഭരണങ്ങളുടെ ചിത്രങ്ങളും ഇളയരാജയ്ക്കൊപ്പമുള്ള ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഇളയരാജയ്ക്കും കുടുംബത്തിനും ദേവിയുടെ അനുഗ്രഹമുണ്ടാകാന്‍ പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. മുമ്പും ഇളയരാജ ക്ഷേത്രത്തിൽ ദർശനം നടത്തുകയും വിലകൂടിയ വജ്രങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.