Untitled design - 1

15 വയസുള്ള പെണ്‍കുട്ടിക്കൊപ്പം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു. പാറശാല കാരോട് എറിച്ചല്ലൂർ മാറാടി വിജയ വിലാസത്തിൽ സുരേഷ്കുമാറിന്റെ മകൻ വൈഷ്ണുവാണ് (23) മരിച്ചത്. യുവാവിനൊപ്പം വിഷം കഴിച്ച 15കാരി രക്ഷപ്പെട്ടു. പെണ്‍കുട്ടി ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പാറശാലയ്ക്ക് സമീപത്തെ ഒരു കുളത്തിന്റെ കരയിൽ നിന്നാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ 28ന് വൈകിട്ട് 7നാണ് വൈഷ്‌ണു മരിച്ചത്. 

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. അമരവിളയിൽ പ്രവർത്തിക്കുന്ന കാർ അക്‌സസറീസ് സ്ഥാപനത്തിലെ ജീവനക്കാരനാണ് വൈഷ്ണു. മാതാവ്: വത്സലകുമാരി. 

ENGLISH SUMMARY:

Parassala Suicide is the main focus of this news. A 23-year-old youth died after attempting suicide with a 15-year-old girl in Parassala, Kerala, while the girl survived and is recovering in the hospital.