വേമ്പനാട് കായല്‍–മീനച്ചില്‍ നദീമുഖ പുനരുദ്ധാരണ പദ്ധതി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം.ഡി മിഥുന്‍ കെ.ചിറ്റിലപ്പള്ളി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു...വി-ഗാര്‍ഡും യങ് ഇന്ത്യന്‍സും തിരുവാര്‍പ്പ് പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വേമ്പനാട് കായലിലേക്കുള്ള ജലപാത ശുചീകരിക്കുന്ന പരിപാടി വി-ഗാര്‍ഡിന്‍റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നടപ്പിലാക്കുന്നതാണ്. നദിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, അധിനിവേശ ജലസസ്യങ്ങള്‍, പുതുതായി രൂപപ്പെട്ട ചെളിത്തിട്ടകള്‍ എന്നിവ 30 ദിവസത്തോളം നീളുന്ന ശുചീകരണത്തിലൂടെ നീക്കം ചെയ്യും. സമീപത്തുള്ള പ്രദേശവാസികള്‍ക്കായി മെഡിക്കല്‍ ക്യാംപുകളും മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവും നടത്തും.