യോഗേഷ് ഗുപ്തയുടെ കേന്ദ്ര നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. അഞ്ച് ദിവസത്തിനുള്ളില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കേന്ദ്രത്തില്‍ നിയമനം ലഭിക്കുന്നതിനായുള്ള വിജിലന്‍സ് ക്ലിയറന്‍സ് നല്‍കാന്‍ സംസ്ഥാനം തയാറായിരുന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏഴുതവണയാണ് യോഗേഷ് ഗുപ്തയെ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. റോഡ് സുരക്ഷാ കമ്മിഷണറാക്കിയായിരുന്നു ഏറ്റവും ഒടുവിലത്തെ സ്ഥലംമാറ്റം.
സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഒരു പദവിയിൽ ചുരുങ്ങിയത് 2 വർഷ കാലാവധി നൽകണമെന്നാണു സുപ്രീം കോടതി വ്യവസ്ഥ. ഇതു പാലിക്കാതെയുള്ള സ്ഥലംമാറ്റങ്ങൾക്ക് സിവിൽ സർവീസസ് ബോർഡിന്റെ അനുമതി വേണമെന്നാണു ചട്ടമെങ്കിലും സർക്കാർ അതു നടപ്പാക്കുന്നില്ല.